കേരളം
അത്തോളിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; എ.സി. ബ്രദേഴ്‌സ് ബസ് ഡ്രൈവറിനെതിരേ കേസ്
October 16, 2024/kerala news

അത്തോളിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; എ.സി. ബ്രദേഴ്‌സ് ബസ് ഡ്രൈവറിനെതിരേ കേസ്

കോഴിക്കോട്: അത്തോളിക്ക് സമീപം കഴിഞ്ഞ ദിവസം നടന്ന ബസ് അപകടത്തില്‍ കേസെടുത്ത് അത്തോളി പോലീസ്. അജ്‌വ ബസിലെ കണ്ടക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എ.സി. ബ്രദേഴ്‌സ് എന്ന ബസിലെ ഡ്രൈവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. എതിര്‍ ദിശയില്‍ നിന്നും അശ്രദ്ധമായും വാഹനത്തിലേയും നിരത്തുകളിലെയും ആളുകള്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ ബസ് ഓടിച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കുറ്റ്യാടി-കോഴിക്കോട് പാതയില്‍ കോളിയോട്ട് താഴത്താണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. ഇരുബസുകളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇരുബസുകളിലുമായി ഉണ്ടായിരുന്ന 63 യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ 46 പേരെ ഗവ. മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ നഗരത്തിലെയും മൊടക്കല്ലൂരിലെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വി.കെ. റോഡ്, കോളിയോടുതാഴത്താണ് അപകടം. കുറ്റ്യാടി ഭാഗത്തുനിന്ന് നഗരത്തിലേക്ക് വരുകയായിരുന്ന എ.സി. ബ്രദേഴ്സ്ബസ് എതിര്‍ദിശയില്‍ വരുകയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കാലിനും മുഖത്തും സാരമായ പരിക്കാണുള്ളത്. പരിക്കേറ്റവരെ നാട്ടുകാര്‍ചേര്‍ന്നാണ് ആശുപത്രികളിലെത്തിച്ചത്. ഏറെനേരം സംസ്ഥാനപാതയില്‍ ഗതാഗതതടസ്സമുണ്ടായി. ക്രെയിന്‍ ഉപയോഗിച്ച് നീക്കുന്നതിനിടെ ഒരു ബസിന്റെ മുന്‍വശത്തുനിന്ന് പുകപടര്‍ന്നത് പരിഭ്രാന്തി പരത്തി.