പഞ്ചായത്ത്
ആദരാജ്ഞലികൾ
November 16, 2024/panjayath

കുറ്റിബീടി വലിച്ചു ചേലക്കരയിൽ സ്ഥിരമായി ഉണ്ടായിരുന്ന നാരായണേട്ടൻ
ഒരു തലമുറയുടെ ഓർമകളിലേക്ക് മടങ്ങുന്നു. ഷർട്ടിടാതെ കാക്കി ട്രൗസറിട്ടു
ചേലക്കരയിലെ ബസ്‌സ്റ്റോപ്പിലും ആഘോഷങ്ങളിലും നിശബ്ദമായി നാരായണേട്ടൻ
ഉണ്ടായിരുന്നു. ബുദ്ധിസ്ഥിരത ഇല്ലാതെയോ മനോനില തെറ്റിയോ ഉള്ള അവസ്ഥയെ
ജനം അനുകമ്പയായും ഭയമായും കളിയാക്കലാ യും ആഘോഷിച്ചപ്പോഴും നാരായണേട്ടൻ
എപ്പോഴും ചിരിച്ചുകൊണ്ടേയിരുന്നു. ഒരുപക്ഷെ സ്വബോധം ഉള്ളവരെക്കാളും സന്തോഷത്തോടെ
കാലത്തിന്റെ ഓർമകളിലേക്കു അദ്ദേഹം യാത്രയായി.
ആദരാജ്ഞലികൾ