Breaking
ഇത്തവണത്തെ സ്കന്ദഷഷ്ഠി വ്രതം നോറ്റാൽ ഇരട്ടിഫലം. ഈ വർഷം നവംബർ 7 നാണ് സ്കന്ദ ഷഷ്ഠി
November 7, 2024/breaking

ഇത്തവണത്തെ സ്കന്ദഷഷ്ഠി വ്രതം നോറ്റാൽ ഇരട്ടിഫലം. ഈ വർഷം നവംബർ 7 നാണ് സ്കന്ദ ഷഷ്ഠി

തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാണ് സ്കന്ദഷഷ്ഠി. സന്താനാഭിവൃദ്ധിക്കും രോഗശാന്തിക്കും ദുരിതനിവാരണത്തിനും ദാമ്പത്യഭദ്രതയ്ക്കും അത്യുത്തമമാണ് സ്കന്ദഷഷ്ഠിവ്രതം. ഈ വര്‍ഷം സ്കന്ദഷഷ്ഠി നവംബർ 7 ന് വ്യാഴാഴ്ചയാണ് വരുന്നത്. സുബ്രഹ്മണ്യപ്രീതിക്കായുള്ള സ്കന്ദഷഷ്ഠിവ്രതത്തിന് ആറുദിവസത്തെ വ്രതാനുഷ്ഠാനമാണ് ഉത്തമം

ആറ് ഷഷ്ടിവ്രതം അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഒരു സ്കന്ദഷഷ്ഠി വ്രതം. കുടുംബസൗഖ്യത്തിനും ജീവിതസൗഭാഗ്യത്തിനും അത്യുത്തമമാണ് സ്കന്ദഷഷ്ഠി വ്രതം. സ്കന്ദഷഷ്ഠിവ്രതം ഭക്തിയോടെ അനുഷ്ഠിച്ചാൽ ഭര്‍തൃ–സന്താന ദുഖവും തീരാവ്യാധികളും ഉണ്ടാവുകയില്ല. ഉദ്ദിഷ്ഠകാര്യസിദ്ധിക്കായും ഷഷ്ഠിവ്രതം അനുഷ്ഠിക്കാവുന്നതാണ്. എല്ലാ മാസത്തിലെയും ഷഷ്‌ഠിനാളില്‍ വ്രതം അനുഷ്‌ഠിക്കുന്നത് ഉത്തമം. തുലാമാസത്തിലെ സ്കന്ദഷഷ്ഠിയാണ് ഇതിൽ ഏറ്റവും പ്രധാനം. മാസംതോറുമുള്ള ഷഷ്ഠി വ്രതാചരണം തുടങ്ങേണ്ടത് തുലാമാസത്തിലെ ഷഷ്ഠി മുതലാണെന്നു പറയപ്പെടുന്നു."

നമ്മുടെ നാട്ടിലെ എല്ലാ മുരുകക്ഷേത്രങ്ങളിലും മുരുകകോവിലുകളിലുംദർശനം നടത്തുക, ആഘോഷപരിപാടികൾ സംഘടിപ്പിക്കുക ക്ഷേത്രങ്ങളിൽ മുരുക ഭക്തിഗാനങ്ങൾ കേൾപ്പിക്കുക എവർക്കും സ്കന്ദഷഷ്ഠിയിലൂടെ ജീവിത സൗഖ്യം ലഭിക്കുമാറാകട്ടെ

ഹര ഹരോ ഹര ഹര ഹരോ ഹര ഹര ഹരോ ഹര🙏