Wednesday, January 22, 2025 11:53 PM
logo

ചേലക്കര പഞ്ചായത്ത് വാർത്തകൾ

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

1. Home
2. Breaking
3. ചേലക്കരയിലെ വിധിയെഴുത്ത്; വയോധികര്‍ക്ക് വോട്ട് വീട്ടില്‍
ചേലക്കരയിലെ വിധിയെഴുത്ത്; വയോധികര്‍ക്ക് വോട്ട് വീട്ടില്‍

Breaking

ചേലക്കരയിലെ വിധിയെഴുത്ത്; വയോധികര്‍ക്ക് വോട്ട് വീട്ടില്‍

November 9, 2024/breaking

ചേലക്കരയിലെ വിധിയെഴുത്ത്; വയോധികര്‍ക്ക് വോട്ട് വീട്ടില്‍

ചേലക്കര നിയമസഭാ മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പിന്‍റെ വിധിയെഴുത്ത് ആരംഭിച്ചു. എൺപതിയേഴ് പിന്നിട്ട ശാന്തകുമാരി പതിവു തെറ്റിക്കാതെ വോട്ടു ചെയ്തത് തിരഞ്ഞെടുപ്പ് ആവേശത്തിന്‍റെ മികവുറ്റ ഉദാഹരണമായി. വീടുകളിൽ വോട്ട് ചെയ്യുന്നത് സുതാര്യമല്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുന്നറിയിപ്പ് നൽകി.
85 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വീടുകളിൽ വോട്ടുചെയ്യാൻ തിങ്കളാഴ്ച്ചവരെയാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. 961 പ്രായമായവരും 457 ഭിന്നശേഷിക്കാരുമുണ്ട്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സംഘടനകളിൽപ്പെട്ട ചില ഉദ്യോഗസ്ഥർ വീടുകളിലെ വോട്ട് സൗകര്യം ദുരുപയോഗപ്പെടുത്തിയതായി കോൺഗ്രസ് ആരോപിക്കുന്നു. യുഡിഎഫിന് കിട്ടേണ്ട വോട്ടുകൾ അസാധുവാക്കാൻ ഉദ്യോഗസ്ഥർ ബോധപൂർവം ശ്രമിച്ചതായാണ് ആരോപണം. ഉപതിരഞ്ഞെടുപ്പിന്‍റെ ഭാഗമായി പരിശോധനയും നിരീക്ഷണവും ശക്തമാക്കി.85 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വീടുകളിൽ വോട്ടുചെയ്യാൻ തിങ്കളാഴ്ച്ചവരെയാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. 961 പ്രായമായവരും 457 ഭിന്നശേഷിക്കാരുമുണ്ട്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സംഘടനകളിൽപ്പെട്ട ചില ഉദ്യോഗസ്ഥർ വീടുകളിലെ വോട്ട് സൗകര്യം ദുരുപയോഗപ്പെടുത്തിയതായി കോൺഗ്രസ് ആരോപിക്കുന്നു. യുഡിഎഫിന് കിട്ടേണ്ട വോട്ടുകൾ അസാധുവാക്കാൻ ഉദ്യോഗസ്ഥർ ബോധപൂർവം ശ്രമിച്ചതായാണ് ആരോപണം. ഉപതിരഞ്ഞെടുപ്പിന്‍റെ ഭാഗമായി പരിശോധനയും നിരീക്ഷണവും ശക്തമാക്കി.

logo
പഞ്ചായത്തിനെക്കുറിച്ച് അറിയാൻ

Chelakkara (ചേലക്കര) Gram Panchayat is a Rural Local Body in Pazhayannur Panchayat Samiti part of Thrissur Zila Parishad. There are total 6 Villages under Chelakkara Gram Panchayat jurisdiction. Gram Panchayat Pazhayannur is further divided into 22 Wards. Gram Panchayat Pazhayannur has total 19 elected members by people. Gram Panchayat Pazhayannur has total 17 schools.

Copyright © 2024 onebyonenews.com All Rights Reserved.