പഞ്ചായത്
കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന വഖഫ് നിയമ ഭേദഗതി ബില്ല്
October 14, 2024/panjayath

ചേലക്കര: കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന വഖഫ് നിയമ ഭേദഗതി ബില്ല് ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്നും, മതന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നതെന്നും നാഷണൽ ലീഗ് ചേലക്കര മണ്ഡലം കമ്മിറ്റി. എല്ലാ മത വിഭാഗങ്ങളുടെയും സ്വത്ത് വകകൾ കയ്യേറാനുള്ള പദ്ധതിയുടെ ആദ്യ ചുവടാണിതെന്നും കോർപ്പറേറ്റ് പിന്തുണയോടെയാണ് നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും സംഘപരിവാറിൻ്റെ പ്രഖ്യാപിത അജണ്ടയാണിത്, ഭരണഘടനാ വിരുദ്ധമായ ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും നാഷണൽ ലീഗ് ചേലക്കര മണ്ഡലം കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ ചേലക്കര മണ്ഡലത്തിലെ മൂന്ന് കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങളും, പഞ്ചായത്തുകളിൽ പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. പഞ്ചായത്ത് കമ്മിറ്റി പുനസംഘടനാ പ്രവർത്തനങ്ങൾ പൂർത്തിയാവുന്നതോടെ ഒക്ടോബർ അവസാന വാരം മണ്ഡലം കൺവെൻഷൻ വിപുലമായി സംഘടിപ്പിക്കുമെന്നും നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ചേലക്കരയിൽ ശനിയാഴ്ച വൈകുന്നേരം 4.30 ന് നടക്കുന്ന പ്രതിഷേധ സംഗമം ജില്ല പ്രസിഡൻ്റ് സെയ്ദ് ഷെബീൽ ഐദ്റുസി തങ്ങൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ. അബ്ദുൾ അസീസ് മുഖ്യപ്രഭാഷണം നടത്തുമെന്നും നാഷണൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷാജി പള്ളം, ജില്ലാ സെക്രട്ടറി അഡ്വ.രമാദേവി, ചേലക്കര മണ്ഡലം പ്രസിഡണ്ട് മൊയ്‌ദീൻ ഹാജി, ജനറൽ സെക്രട്ടറി ഉമ്മർ കുണ്ടുപറമ്പിൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ പികെഎസ് തങ്ങൾ, കുഞ്ഞുമൊയ്തു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.